Wed. Apr 24th, 2024

ന്യൂഡല്‍ഹി:

ലോകരാജ്യങ്ങളില്‍ ഭീതി പടര്‍ത്തി കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. ദുബെെയില്‍ നടക്കേണ്ടയിരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെതന്നെ  അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, മറ്റ് പ്രമുഖരും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. യുഎഇയിലും കൊറോണ വെെറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്. ഇതോടെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച തീരുമാനമെടുക്കുന്നത് വൈകും. ഈ മാസം ഒടുവിലോ അടുത്തമാസമോ യോഗം നടക്കുമെന്നാണ് സൂചന. 

By Binsha Das

Digital Journalist at Woke Malayalam