Wed. Jan 22nd, 2025
 ന്യൂഡൽഹി:

പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ബംഗ്ലാദേശുമായോ ബംഗ്ലാദേശിലെ ജനങ്ങളുമായോ അതിന് യാതൊരു ബന്ധമില്ലെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ല. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധം മോശമായ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരണവുമായി രംഗത്തുവന്നത്. ബംഗ്ലാദേശും ഇന്ത്യയും: ഭാവി പ്രതീക്ഷ എന്ന വിഷയത്തില്‍ ധക്കയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ധന്‍.