Wed. Jan 22nd, 2025
ബംഗാൾ:

ഡല്‍ഹിയിലേതു പോലെ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിൽ കലാപത്തിന് വഴിയൊരുക്കിയത് ഇത്തരം  വിദ്വേഷ മുദ്രാവാക്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. ഇത്​ ഡല്‍ഹിയല്ലെന്ന്​ ഓര്‍ക്കണമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മമത ബാനര്‍ജി തുറന്നടിച്ചു.കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത്​ ഷാ പ​ങ്കെടുത്ത റാലിയിലാണ്​ ‘ഗോലി മാരോ സാലോം കോ’ എന്ന മുദ്രാവാക്യം മുഴക്കിയത്. കൊല്‍ക്കത്ത ഷാഹിദ് മിനാര്‍ മൈതാനത്തേക്ക്​ ബിജെപി പതാകയുമായി വന്ന അണികളാണ്​ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചത്​.