Mon. Dec 23rd, 2024
 ന്യൂഡൽഹി:

രാജ്യതലസ്ഥാനത്ത് കലാപത്തിന് സമ്മാനം വന്നതോടെ ഡൽഹിയിലും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും, ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 85 മലയാളികളുണ്ട്.നിലവിലെ കൊറോണ സ്ഥിരീകരണം ആഗോള ജനതയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.