Sat. Jan 18th, 2025
ഡൽഹി:

പോലീസിന്റെ സഹായത്തോടെ  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പ്രേരണയില്‍ ഫാഷിസ്റ്റ് ആള്‍ക്കൂട്ടം നടത്തിയ കലാപമാണ് ഡല്‍ഹിയില്‍ നടന്നതെന്നും  ഇന്ത്യയുടെ കൊറോണ വൈറസ് വേര്‍ഷനാണ് ഡല്‍ഹി കലാപമെന്നും എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുക ആയിരുന്നു ഇവർ. ഇലക്ട്രോണിക് മാധ്യമങ്ങളുടെ മുഴുവന്‍സമയ പിന്തുണ കലാപകാരികള്‍ക്കുണ്ടായിരുന്നതായും അരുന്ധതി വ്യക്തമാക്കി.

സിഎഎ വന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ല ദുരിതമനുഭവിക്കുകയെന്നും പ്രതിഷേധകർക്ക് എതിരെ മുദ്രാവാക്യം വിളിക്കുന്ന ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരടക്കം ഇതിന്റെ ദുരിതമനുഭവിക്കുമെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റുകളും ഫാഷിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് ഡൽഹി കലാപത്തിൽ ഉടനീളം കണ്ടതെന്നും കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam