അമേരിക്ക:
താലിബാൻ നേതാക്കളുമായി ഉടന്‍ തന്നെ ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. യുഎസ് – താലിബാൻ ചരിത്രകരാര്‍ യാഥാർത്ഥ്യമാകാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. അഫാഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ മെയ് മാസത്തോടെ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഉറപ്പുനല്‍കി.