Thu. Jan 23rd, 2025

ഡല്‍ഹി:

വടക്കുകിഴ്കകന്‍ ഡല്‍ഹിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദഹം പറഞ്ഞു. ‘എല്ലാ പ്രധാന മേഖലകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നിരുന്നു. എത്രയും വേഗം സാധാരണനിലയിലേക്ക് ഡൽഹിയെ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഇതുവരെ 67 നഷ്ടപരിഹാര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25,000 രൂപ നഷ്ടപരിഹാരത്തുക ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കലാപത്തിൽ വീടുകൾ കത്തിനശിച്ചവർക്കാണ് ഈ തുക നൽകുക.സംഘർഷങ്ങളെത്തുടർന്ന് നാശനഷ്ടം സംഭവിച്ച വഴിവിളക്കുകളുടെ കണക്ക് എടുത്തുവരികയാണ്. എത്രയും വേഗം എല്ലാം മാറ്റിസ്ഥാപിക്കും. മാത്രമല്ല കലാപബാധിതരായ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam