Wed. Jan 22nd, 2025
ചൈന:

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും. ഇന്നലെ മരിച്ച 69 പേരും ഹൂബി പ്രവിശ്യയില്‍ നിന്നുള്ളവരാണ്. രണ്ടായിരത്തി നാന്നൂറ്റി നാൽപത്തി ഏഴ് പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇരുപത്തിരണ്ടായിരത്തി ഒരുന്നൂറ്റി പന്ത്രണ്ട്  പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യസംഘടന രാജ്യങ്ങളോട് സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.