Tue. Apr 16th, 2024
ന്യൂഡൽഹി:

ദേശീയപൗരത്വനിയമത്തിനെതിരേ അലിഗഢില്‍ ധര്‍ണനടത്തുന്ന ആയിരത്തോളം പേര്‍ക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പുനോട്ടീസയക്കുന്നു. പ്രതിഷേധക്കാര്‍ നിരോധനാജ്ഞ മറികടക്കുന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്തു കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലുള്ളത്.ഇതുകൂടാതെ, ക്രമസമാധാനം ലംഘിക്കുന്നുവെന്നുകാട്ടി ഏതാനും പ്രാദേശികനേതാക്കള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഏഴുദിവസത്തിനകം കാരണം ബോധിപ്പിച്ചില്ലെങ്കില്‍ ഐ.പി.സി.യിലെ ഉചിതമായ വകുപ്പുകള്‍ ചുമത്തി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിറ്റി മജിസ്ട്രേറ്റ് വിനീത് കുമാര്‍ സിങ് പറഞ്ഞു.ഡല്‍ഹി ഗേറ്റിലെ ഈദ്‌ഗാഹിനുസമീപം ഒരാഴ്ചയായി നൂറുകണക്കിനുസ്ത്രീകള്‍ പൗരത്വനിയമത്തിനെതിരേയും ദേശീയ ജനസംഖ്യാപട്ടികയ്ക്കെതിരേയും സമരം നടത്തുകയാണ്