Mon. Dec 23rd, 2024
ബംഗളൂരു:

പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ അബിദലി നീമുചൗള രാജിവെച്ചു. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് ആരംഭിച്ചതായി വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും. കോടീശ്വരന്‍ അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി 2019 ജൂണില്‍ വിപ്രൊ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമുചൗളയെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചത്.

By Arya MR