Sun. Dec 22nd, 2024
ശ്രീനഗര്‍: 

ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നാഗര്‍ഗോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ നാലുപേരടങ്ങിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ടോള്‍ പ്ലാസക്ക്​ സമീപത്ത്​ വെച്ച്‌​ തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് ​പോലീസ് പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ്. ഭീകരര്‍ വെടിവെച്ചതോടെ പോലീസും സിആര്‍പിഎഫ്​ സംഘവും പ്രത്യാക്രമണം നടത്തി.

By Arya MR