Fri. Nov 22nd, 2024

തിരുവനന്തപുരം:

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യ വിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയ പ്രഖ്യാപന പ്രസംഗത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്, അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച്‌ കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അഗംങ്ങള്‍ സഭയിലെത്തിയത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ തന്നെ പാലര്‍മെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam