Sat. Jan 18th, 2025

രാജ്യത്തെ ഞെട്ടിച്ച നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റണം എന്നതാണ് ചട്ടം എന്നിരിക്കെ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമർപ്പിച്ചതും വധശിക്ഷ നടപ്പാക്കുന്നതിൽ തടസമായി. സുപ്രീം കോടതി വിധിപ്രകാരം നാളെയാണ് നിർഭയകേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനിരുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കുന്നതുവരെ തന്റെ നിയമപോരാട്ടം തുടരുമെന്ന് നിർഭയയുടെ അമ്മ രമാദേവി പറഞ്ഞു. സർക്കാരും കോടതിയും പ്രതികൾക്ക് ഒപ്പമാണെന്ന് ആരോപിച്ച രമാദേവി നീതിനടപ്പായില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയുമെന്നും പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam