Wed. Jan 22nd, 2025

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകൻ വെടിവെയ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി.  മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ ‘കിറുകൃത്യം’ എന്നാണ് ലിജോ ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. ഒപ്പം വെടിവെയ്പ്പ് നടത്തിയ രാം ഭക്ത് ഗോപാൽ എന്ന യുവാവിന്റെ ചിത്രവും ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ഒരു ചിത്രവും ലിജോ പങ്കുവെച്ചു. ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത് ഞാൻ സ്വാതന്ത്ര്യം തരാം എന്ന് ആക്രോശിച്ചു കൊണ്ട് രാം ഭക്ത് ഗോപാൽ നടത്തിയ വെടിവെയ്പ്പിൽ ഒരു  വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.

 

By Arya MR