തിരുവനന്തപുരം:
ഐ ലീഗിലെ ഫുട്ബോൾ ടീമായ ഗോകുലം കേരള എഫ്സിയിലേക്ക് പുതിയ താരങ്ങളെ എടുക്കുന്നുണ്ട് എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് ഇന്നലെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസിനായി എത്തിയത് നൂറുകണക്കിന് വിദ്യാർത്ഥികൾ. ഏറെനേരം കാത്തിരുന്നിട്ടും ആരെയും കാണാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞത്. 2019-2020 ഐ ലീഗ് ടൂർണമെന്റിനു വേണ്ടിയുള്ള അണ്ടർ 13, 15, 18 വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു എന്നായിരുന്നു വാട്സാപ്പ് സന്ദേശം. സമാനമായ സംഭവം കഴിഞ്ഞദിവസം തൃശൂരിലും നടന്നു.രക്ഷിതാക്കളും ഗോകുലം എഫ്‌സിയും സംഭവത്തിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.