Sun. Feb 23rd, 2025

ന്യൂഡല്‍ഹി:

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ ‘തീവ്രവാദി’ എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതിക്കു പിന്നാലെയാണ് നടപടി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നാണ് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്.

 

By Binsha Das

Digital Journalist at Woke Malayalam