Tue. Aug 12th, 2025 11:05:38 PM

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ദില്ലി ജെഎൻയു വിദ്യാർത്ഥികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ  തന്റെ പുതിയ ചിത്രമായ ഛപാകിന്റെ റേറ്റിങ് ബിജെപി പ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍.  ചിത്രത്തിന്റെ  ഐഎംബിഡി റേറ്റിങ്  മാറ്റാം എന്നാൽ തന്റെ മനസ് മാറ്റാൻ കഴിയില്ല എന്നാണ് ദീപിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടെ വാണിജ്യ വിജയം ലക്ഷ്യമാക്കാതെ തന്റെ നിലപാടുകൾക്ക് മൂല്യം നൽകിയ താരത്തിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജെഎൻയു സന്ദർശിച്ച ദീപികയ്ക്ക് എതിരെ ട്വിറ്ററിൽ ഹേറ്റ് ദീപിക ക്യാംപയിന്‍ നടത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകർ ഛപാകിന്റെ റേറ്റിങ് പത്തിൽ 4 .6 ആയി കുറച്ചു.

 

By Arya MR