Sun. Dec 22nd, 2024

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം 500 വിജയങ്ങളെന്ന നാഴികക്കല്ലും പിന്നിട്ടു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ നേടുന്ന ആദ്യ താരമാണ് മെസ്സി. 710 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 500 ജയങ്ങള്‍ സ്വന്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam