Mon. Dec 23rd, 2024
ബംഗാൾ:

പശ്ചിമ ബംഗാളില്‍ ഇന്നലെ ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അനാറുല്‍ ബിസ്വാസ് , സലാലുദ്ദീന്‍ ഷെയ്ക് എന്നിവരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.  നിരവധി വാഹനങ്ങള്‍‌ പ്രതിഷേധക്കാര്‍‌ അഗ്നിക്കിരയാക്കി. പ്രാദേശികമായി നടന്ന പ്രക്ഷോഭത്തിന് നേരെ ബോംബേറും വെടിവെയ്പ്പും നടത്തിയാണ് അക്രമികള്‍ കലാപം അഴിച്ചുവിട്ടത്.