Wed. Jan 22nd, 2025
ചൈന:

കൊറോണവൈറസ് ബാധയില്‍ 132 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും.. അതെ സമയം, വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ് നിര്‍ദേശം നല്‍കി. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു.നിലവില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെയും മറ്റും സഹായിക്കാന്‍ സൈന്യത്തിന്റെ സേവനമുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയത്.