Wed. Nov 6th, 2024

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുറന്നടിച്ചു. ജറുസലം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമായി നിർദേശിക്കുന്ന പദ്ധതി, കിഴക്കൻ ജറുസലമിനെ പലസ്തീന്റെ  തലസ്ഥാനമാക്കാമെന്നു ശുപാർശ ചെയ്യുന്നു. അവിടെ യുഎസ് എംബസി തുറക്കാമെന്ന് അറിയിച്ചു മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതുകയും ചെയ്തിരുന്നു.

By Arya MR