Thu. Dec 19th, 2024
യൂറോപ്പ്:

 
ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ചതുടങ്ങി. വ്യാഴാഴ്ചയാണ് ഇതില്‍ വോട്ടെടുപ്പ്. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് തിങ്കളാഴ്ച പ്രമേയങ്ങള്‍ കൊണ്ടുവന്നത്. പൗരത്വനിയമഭേദഗതി ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.