Sat. Jan 18th, 2025
തിരുവനന്തപുരം:

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ തുടക്കമായി. വൈകിട്ട്  ആറരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു.  യു കെ ആസ്ഥാനമായ, അന്താരാഷ്ട്ര മാഗസിൻ ‘വസാഫിരി’യുടെ എഡിറ്റർ ഇൻ ചീഫ് സുഷൈല നാസ്തയായിരുന്നു ചടങ്ങിലെ മുഖ്യാഥിതി.

‘ചുരുങ്ങുന്ന ഇടങ്ങൾ, അതിജീവിക്കുന്ന അക്ഷരങ്ങൾ’ എന്ന പ്രമേയത്തിൽ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന ഉത്സവത്തിൽ മുന്നൂറിലേറെ പ്രഭാഷകരും ചിന്തകരുമെത്തും. ‘ആരാണ് ഭാരതീയൻ’ എന്ന വിഷയത്തിൽ ശശി തരൂരിന്റെ പ്രഭാഷണത്തോടെ സംവാദങ്ങൾക്ക് തുടക്കമായത്.

By Athira Sreekumar

Digital Journalist at Woke Malayalam