Mon. Nov 18th, 2024

ന്യൂ ഡൽഹി:

 ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ സർക്കാർ  പ്രഖ്യാപിച്ചേക്കും. വില വൈവിധ്യവുമായി ബന്ധപ്പെട്ടും, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനുമാണ് ബജറ്റിൽ സാമ്പത്തിക സഹായം നൽകുക . 7000 കോടി രൂപയുടെ എഫ് പി ഒ പദ്ധതിക്കാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ  അത്തരം 10000 എഫ് പി ഒ കളെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ നൽകിയ വാഗ്ദാനം. ചെറുകിട കർഷകരുടെ സംഘടിത ഗ്രൂപ്പുകളായ എഫ് പി ഒകൾ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.