Wed. Dec 18th, 2024
തിരുവനന്തപുരം:

 
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിയോജിപ്പ് സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍. നയപ്രഖ്യാപനത്തിൽ ഉള്ളത്  മാത്രമാണ് രേഖയില്‍ ഉള്‍പ്പെടുത്തുക. പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന 18ആം ഖണ്ഡിക സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വായിക്കുകയായിരുന്നു എന്ന് ആരിഫ് പറഞ്ഞിരുന്നു. സിഎഎ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയം അല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത്.