Mon. Dec 23rd, 2024
ചൈന:

 
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി വർദ്ധിച്ചു. ഇതുവരെ 7700 ന് മുകളിൽ ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ലോകം അതീവ ജാഗ്രത പുലർത്തണമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

നിലവിലുള്ള സ്ഥിതിഗതികളും മറ്റും വിലയിരുത്തുന്നതിനായി ഇന്ന് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും. ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും രോഗം പടരാൻ സാധ്യതയുണ്ട്. രോഗം പടരുന്നത് തടയാൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും കർശന ജാഗ്രതയാണ് നൽകിയിരിക്കുന്നത്.