Thu. Jun 26th, 2025
വുഹാൻ:

 
ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് 39 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

ഒരു ദിവസത്തെ എറ്റവും ഉയർന്ന മരണ സംഖ്യയാണ് ഇത്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും.

By Arya MR