Mon. Dec 23rd, 2024
ദില്ലി:

രാജ്യത്തെ ആദ്യ കൊറോണ ബാധിതൻ മലയാളി ആണെങ്കിലും കേരളത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിമാനത്താവളങ്ങളിൽ  കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സാധ്യമായ എല്ലാ രീതിയിലും ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ  ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഇന്ത്യൻ എംബസി യുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ചൈനയിൽ കുടുങ്ങിയ വിദ്യാർഥികൾ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam