Mon. Dec 23rd, 2024

എച്ച്ഐവി രോഗത്തിന് ചികിത്സിക്കുന്ന മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിനെ ശമിപ്പിക്കാമെന്ന് ചൈന. തങ്ങൾ ഒരു രോഗിയിൽ ഈ മരുന്ന് പ്രയോഗിച്ച് വിജയിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 56 വയസുകാരിയായ ചെൻ എന്ന യുവതിയിലാണ് മരുന്ന് ഫലം കണ്ടത്. എയ്ഡ്സ് രോഗത്തിനുള്ള മരുന്ന് നൽകിയ ശേഷം നല്ല പുരോഗതിയാണ് ചെനിൽ കണ്ടതെന്ന് ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നു. നെൽഫിനാവിർ എന്ന ഈ മരുന്ന് രോഗം ബാധിച്ച സെല്ലിലെ വിഷാംശംശങ്ങളെ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ജനുവരി പത്തിനാണ് കൊറോണ രോഗ ലക്ഷണങ്ങളോടെ ചെൻ ആശുപ്രതിയിൽ പ്രവേശിച്ചത്.

By Arya MR