Wed. Jan 22nd, 2025

ഹെലികോപ്റ്റർ അപകടകത്തിൽ കൊല്ലപ്പെട്ട പ്രശസ്ത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റെ ഭാര്യ വനേസ ബ്രയാൻ, പ്രസ്തുത അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി രംഗത്ത്. ജനുവരി 26 ന് നടന്ന അപകടത്തിൽപെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് വനേസ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചരിക്കുന്നത്.

കോബി ബ്രയാൻ അംഗമായിരുന്ന മാമ്പ സ്പോർട്സ് അക്കാദമിയോട് സഹകരിച്ചാണ് വനേസ ധനസഹായം നൽകുന്നത്. അപകടത്തിൽ ഭർത്താവ് കോബി ബ്രയന്റിനൊപ്പം മകൾ ഗിയന്നെയും വനേസയ്ക്ക് നഷ്ടമായിരുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്ന എല്ലാ കോബി ആരാധകർക്കും വനേസ നന്ദിയും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam