Wed. Jan 22nd, 2025

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ തോൽപ്പിച്ച് നോവാക് ജോകോവിച്ച് ഫൈനലില്‍. ഇത് എട്ടാം തവണയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഈ വിജയത്തോടെ ജോകോവിച്ചിന്‍റെ ജയ പട്ടിക 27ലെത്തി. കൂടാതെ ഫെഡററും ജോകോവിച്ചും തമ്മിലുള്ള 50ആം മത്സരമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.എന്നാൽ ഫെഡറര്‍ക്ക് 23 വിജയങ്ങളാണുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam