Mon. Dec 23rd, 2024

തിരുവനന്തപുരം:

പ്രമുഖ ബോളിവുഡ് ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോഡ്‌വാളിന്റെ മകളെന്ന് അവകാശപ്പെട്ട് വർക്കല സ്വദേശി കര്‍മ്മല മോഡെക്സ് തിരുവനന്തപുരം കോടതിയിൽ സമര്‍പ്പിച്ച  കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുരാധ പോഡ്‌വാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കർമ്മലയ്ക്ക്  കോടതി നോട്ടീസ് അയച്ചു. അനുരാധയുടെയും ഭർത്താവ് അരുൺ  പോഡ്‌വാളിന്റെയും മകളനാണ്‌ താനെന്നും എന്നാൽ തിരക്കുകൾ കാരണം തന്റെ മാതാപിതാക്കൾ തന്നെ കുടുംബസുഹൃത്തായ വർക്കല സ്വദേശികൾക്ക് വളർത്താൻ നല്കുകയായിരുന്നുവെന്നുമാണ് കർമ്മലയുടെ അവകാശവാദം.

By Arya MR