ദില്ലി:
പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പിൽ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു. സംഭവത്തെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു.
ആർ എസ് എസ് പ്രവർത്തകനായ രാം ഭക്ത് ഗോപാലാണ് പ്രതിഷേധകർക്ക് നേരെ വെടിയുതിർത്തത്.