Mon. Dec 23rd, 2024
നോയിഡ:

ബോളിവുഡ് നടി ശബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സർക്കാർ സ്കൂൾ‌ അ​ധ്യാപികയെ സസ്പെൻഡ് ചെയ്തു. തികളാഴ്ചയാണ് ഗ്രെയ്റ്റർ നോയിഡയിലെ ദാദ്രി ജൂനിയർ ഹൈസ്കൂളിലെ അധ്യാപിക ബോളിവുഡ് താരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്. ഇത് ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്കുള്ള സേവന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണെന്ന് കണ്ടെത്തുകയും അച്ചടക്ക ലംഘനത്തിന് അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നുവെന്ന് ഗൗതം ബുദ്ധ നഗർ അടിസ്ഥാന ശിക്ഷ അധികാരി അറിയിച്ചു. സസ്പെൻഷനിലായ അധ്യാപക നടിയുടെ മരണം ആഗ്രഹിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam