തിരുവനന്തപുരം:
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചു തന്നെ നടത്തും. ഇതുസംബന്ധിച്ച് ഉയര്‍ന്നു വന്ന ആശങ്കകളെല്ലാം പരിഹരിച്ച് മാര്‍ച്ച് 10ന് തന്നെ പരീക്ഷ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിച്ചു. പരീക്ഷകള്‍ ഒരുമിച്ചു നടത്തുമെങ്കിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഇടകലര്ത്തിയാവില്ല പരീക്ഷയ്ക്ക് ഇരുത്തുന്നത്. 2034 പരീക്ഷാ കേന്ദ്രങ്ങളില്‍ 1689 കേന്ദ്രങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിക്കാനാവും. ശേഷിക്കുന്ന സ്കൂളുകളില്‍ മാത്രമേ ക്ലാസുകളില്‍ അത്യാവശ്യം ഇടകലര്‍ത്തേണ്ട സാഹചര്യം ഉണ്ടാകൂ.