Mon. Dec 23rd, 2024
ന്യൂ ഡൽഹി:

 
ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയില്‍ ആശങ്കയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇമാമിനെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറിനേക്കാള്‍ ഭയക്കണമെന്ന് അമിത് ഷാ പറഞ്ഞു. മുസ്ലീം അധിനിവേശം നടത്തി അസമിനെ ഇന്ത്യയില്‍ നിന്ന് വെട്ടി മാറ്റണമെന്ന് സിഎഎ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയെ ഉദ്ധരിച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം.