Thu. Dec 19th, 2024
തിരുവനന്തപുരം:

 
വീടുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകൾ എത്തിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ജിയോ ഫൈബറിനായുള്ള റിലയൻസിന്റെ അപേക്ഷ കണക്കിലെടുത്താണ് ഈ നടപടി. ഇതുവരെ കെഎസ്ഇബി തൂണുകളെയും അനധികൃത തൂണുകളെയും ആശ്രയിച്ചിരുന്ന കമ്പനികൾക്ക് ഇനി സ്വന്തം തൂണുകൾ സ്ഥാപിക്കാം. അതുവഴി നേരിട്ട് വീടുകളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ഇന്റർനെറ്റ് അതിവേഗത്തിൽ എത്തിക്കാൻ സാധിക്കും. ഒരു പോസ്റ്റിന് 360 രൂപ വാർഷിക വാടക ഈടാക്കും. വർഷാവർഷം 5 % വാടക വർദ്ധിപ്പിക്കും. വാർഷിക വാടകയുടെ 10 % സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനികൾ നൽകണം.