ഖത്തർ:
ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റു. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി രാജി വെച്ച ഒഴിവിലേക്കാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ലെ അമീരി ഉത്തരവ് നമ്പര്‍ രണ്ട് പ്രകാരമാണ് നിയമനം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും. 2014 മുതല്‍ അമീരി കാര്യാലയമായ അമീരി ദിവാനിയുടെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശെയ്ഖ് ഖാലിദ് അല്‍ത്താനി. പ്രധാനമന്ത്രിക്ക് തന്നെയാണ് ആഭ്യന്തരവകുപ്പിന്‍റെയും ചുമതല. നിലവിലുള്ള മന്ത്രിസഭയിലെ ബാക്കിയുള്ള മന്ത്രിമാരെ അതെ വകുപ്പുകളില്‍ തന്നെ നിലനിര്‍ത്തിയാണ് നിയമനം.