Sat. Jan 18th, 2025
ദില്ലി:

 
റിപ്പബ്ലിക്ക് ടിവിയുടെ ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയോട് വിമാനത്തിൽ വെച്ച്‌ മോശമായി പെരുമാറി എന്ന പേരിൽ ഹാസ്യതാരം കുനാൽ കാമ്രയ്ക്ക് ഇന്ത്യൻ വിമാനങ്ങളിൽ നിന്ന് യാത്രാവിലക്ക്. ഇൻഡിഗോ എയർലൈനിൽ വെച്ചാണ് കാമ്ര സഹയാത്രികനായ അർണബ് ഗോസ്വാമിയോട് അദ്ദേഹം ചാനലിലൂടെ നടത്തിയ ചില പ്രസ്താവനകളെ ചോദ്യം ചെയ്തുകൊണ്ട് ആക്ഷേപിച്ചത്. സഹയാത്രികനോട് മോശമായി പെരുമാറിയെന്ന പേരിൽ ഇൻഡിഗോ എയർലൈൻസ് ഉടൻ തന്നെ കുനാൽ കാമ്രയെ വിലക്കിയിരുന്നു.

ശേഷം കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പ്രകാരം എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ എയർലൈൻസുകളും കാമ്രയെ വിലക്കുകയായിരുന്നു.

By Arya MR