Mon. Dec 23rd, 2024
കൊച്ചി:

അറ്റകുറ്റപ്പണികൾക്കായി കുമ്പളം സ്കൂൾ ഭാഗത്തെ റെയിൽവേ ഗേറ്റ് അടച്ചത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.ജനുവരി 25 നാണ് റെയിൽവേ ഗേറ്റ്  അടച്ചത്.അടക്കുന്നതുമായി ബന്ധപ്പെട്ട വിവരം ബോര്ഡില് പ്രദർശിപ്പിച്ചത് 24 നും. 28 വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നത് പിന്നീട് 30 ലേക്ക് മാറ്റിയതാന് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഈ ഭാഗത്തെ ഇളകിയ സ്ലാബുകൾ മാറ്റി ഉറപ്പിക്കുക എന്നതാണ് ജോലി എന്നാൽ ഇത് ഒരുദിവസം  കൊണ്ട് തീർക്കാൻ കഴിയുന്നതാണെന്നാണ് നാട്ടുകാരുടെ വാദം. ടോൾ ഒഴിവാക്കുന്നതിനായാണ് യാത്രക്കാർ ഈ വഴിയേ ആശ്രയിക്കുന്നത്.എന്നാൽ രണ്ട് ഗേറ്റുകളും ഒരേ സമയം അടക്കാനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ രംഗത്തുവന്നതോടെ മാറ്റുകയായിരുന്നു.