Mon. Dec 23rd, 2024
തിരുവനന്തപുരം:

പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ  പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam