ചൈന:
ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ശസ്ത്രക്രിയ മാസ്‌ക്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയുടെ സഹായം തേടി. ചൈനയിൽ നാലായിരത്തോളം ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് പകരുന്നത് തടയാനാണ് മാസ്‌ക്കുകൾ ഉപയോഗിക്കുന്നത്. ഏകദേശം 20 ദശലക്ഷം മാസ്‌ക്കുകൾ ആവശ്യമാണെന്നും ഈ മാസ്‌ക്കുകൾ നല്കാൻ കഴിയുന്ന നിർമാതാക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കയറ്റുമതിക്കാർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാസ്‌ക്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരുപതോളം അന്വേഷണങ്ങൾ വന്നിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പ്പോർട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു