Mon. Dec 23rd, 2024
​മഹാരാഷ്ട്ര:

 
ഭീ​മ-​കൊ​റേ​ഗാ​വ്​ സം​ഘ​ര്‍​ഷ കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​മാ​യി മ​ഹാ​രാ​ഷ്​​ട്ര പോലീസ് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്​​മു​ഖ്​ വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നി​രി​ക്കെയാണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​സ്​ എൻഐഎ​ക്ക്​ കൈ​മാ​റി​യ​ത്. തു​ട​ര്‍​ന്ന്, മൂ​ന്നം​ഗ എൻഐഎ സം​ഘം നേ​രത്തെ കേ​സ്​ അന്വേഷി​ച്ച പു​ണെ പോലീ​സി​നെ ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പോലീസ്​ കൈ​മാ​റി​യി​ട്ടി​ല്ല. കേ​സ്​ ​എൻഐഎ​ക്ക്​ കൈ​മാ​റി​യ​താ​യി മാ​ധ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.