Wed. Jan 22nd, 2025

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് പ്രശസ്ത സംവിധായകൻ ഭരത്ബാല ഹ്രസ്വചിത്രം ഒരുക്കുന്നു. ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ അവതരിപ്പിക്കുന്ന തന്റെ ആയിരം ഹ്രസ്വചിത്ര പരമ്പരയിലാണ് ‘വിർച്വൽ ഭാരത്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രവും ഉൾക്കൊള്ളിക്കുന്നത്. ഗാന്ധിജിയുടെ കൊലപാതകത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ചിത്രം ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പുറത്തിറക്കും.

By Athira Sreekumar

Digital Journalist at Woke Malayalam