Wed. Apr 24th, 2024
മുംബൈ:

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ശബാഷ് മിതു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്ന നടി താപ്‌സി പന്നു തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മിതാലി നിങ്ങൾ ഒരു ഗെയിം ചേയ്ഞ്ചാറാണെന്നും, പുരുഷ കുത്തകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് പുതിയ മാനം കൊണ്ടുവന്ന വ്യക്തിയാണെന്നും കുറിച്ചുകൊണ്ടായിരുന്നു താപ്സിയുടെ പോസ്റ്റ്. ഇന്ത്യയുടെ ക്രിക്കറ്റ് നായികയുടെ ചിത്രത്തിന് വൻ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam