Sat. Jan 18th, 2025

സംവിധായകൻ മഹേഷ് ഭട്ടിന്റെ പുതിയ വെബ് സീരീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോൾ. ബോളിവുഡ് നടി പർവീൺ ബാബിയുടെ കഥ പറയുന്ന സീരീസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലയാണ്. മുംബൈയിൽ ഉടൻ ഷൂട്ട് ആരംഭിക്കാൻ പോകുന്ന സീരീസിനെ കുറിച്ച് അമല തന്നെയാണ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഹിന്ദിയിലെ പ്രമുഖ നെറ്റ്ഫ്ലിക്സ് സീരിസായിരുന്ന ‘ലസ്റ്റ് സ്റ്റോറി’യുടെ തെലുങ്ക് പതിപ്പിലും അമല അഭിനയിക്കുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam