Mon. Sep 22nd, 2025
തിരുവനന്തപുരം:

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ   അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും രണ്ട് ജയിലുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് എന്‍ഐഎ. ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി എന്‍ഐഎ അഭിഭാഷകനെ അറിയിച്ചു. കേസില്‍ അലനെയും താഹയെയും 14 ദിവസം വരെ റിമാന്‍ഡ് ചെയ്തു. 90 ദിവസത്തെ റിമാന്‍ഡ്കൂടി ആവശ്യപ്പെട്ട്‌ എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദവും കോടതി ഇന്ന്  പരിഗണിക്കും. ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്നലെയാണ് അവസാനിച്ചത്.