Mon. Dec 23rd, 2024
ന്യൂഡൽഹി:

 
രാഷ്‌ട്രീയവിദ്വേഷം തീര്‍ക്കാന്‍ കോടതിയെ സമീപിക്കരുതെന്ന താക്കീതുമായി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌എ ബോബ്‌ഡെ. പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്സിന്റെ താക്കീത്‌. ബംഗാള്‍ സര്‍ക്കാരിനായി ഹാജരായ കപില്‍ സിബലിനോടായിരുന്നു ചീഫ്‌ ജസ്‌റ്റിസ്സിന്റെ പരാമര്‍ശം. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനാകുമോയെന്നും അതിന്‌ അനുവദിക്കണമോയെന്നും കോടതി നിര്‍ബന്ധമായും പരിശോധിക്കണമെന്നു കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.