Thu. Apr 25th, 2024
എറണാകുളം:

 
മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച്‌ 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍ കോറല്‍കോവില്‍ നിന്നുമായിരിക്കും അവശിഷ്ടങ്ങള്‍ നീക്കുക. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് ആണ് അവശിഷ്ടങ്ങൾ നീക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്. ഇന്നലെ രാ​ത്രി ഒൻപത​ര​യോ​ടെ ജോലികൾ ആ​രം​ഭി​ച്ചു. എ​ച്ച്‌2​ഒ​യി​ല്‍​ നി​ന്ന്‌ 70 ലോ​ഡും ജെ​യി​ന്‍ കോറൽ കോവിൽ നിന്ന് 40 ലോ​ഡു​മാ​ണ്‌ ആ​ദ്യ​ദി​നമായ ഇന്നലെ നീ​ക്കി​യ​ത്‌. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാലിന്യനീക്കം രാത്രിയില്‍ ആക്കിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍നിന്ന് എം സാന്റ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.