Wed. Jan 22nd, 2025
ന്യൂഡൽഹി:

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കാൻ  സാധ്യതയില്ല. നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവാകാം എന്നതിനാലാണ് ഈ തീരുമാനം. വളർച്ച മുരടിപ്പിൽ മാറ്റം വരുത്താനായി കഴിഞ്ഞ സെപ്റ്റംബറിൽ കോര്പറേറ്റ് നികുതി കുറച്ച കേന്ദ്രം സമാനമായ രീതിയിൽ വ്യക്തഗികത നികുതിയും കുറക്കുമെന്നായിരുന്നു കരുതിയിരുന്നത്.എന്നാൽ നികുതിവരുമാനം ഇപ്പോൾ തന്നേകുറഞ്ഞ സാഹചര്യത്തിൽ ആദായ നികുതിയിൽ ഇളവ് നേടാൻ ആകില്ലെന്നാണ് സൂചന. കഴിഞ്ഞ വർഷം നികുതി വിധേയ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് നികുതി പൂർണമായി ഒഴിവാക്കി കൊടുത്തിരുന്നു.